Monday, February 28, 2011

ബാലവേലക്കെതിരേ പ്രതികരിക്കുക.


  
Suraj Rajan - Buzz - Public - Muted
കടുത്ത സോഷ്യോപാത്തുകൾക്കേ കമ്പികൊണ്ടും സിഗരറ്റ് കൊണ്ടും തിളച്ച വെള്ളം കൊണ്ടുമൊക്കെ 11 വയസ്സുള്ള ഒരു കുട്ടിയെ ദിവസങ്ങളോളം ഇങ്ങനെ പീഡിപ്പിക്കാനൊക്കൂ....
എന്തുമാത്രം നിലവിളിച്ചിട്ടുണ്ടാവും, കേണിട്ടുണ്ടാവും ആ കുട്ടി !

ഇന്ന് മനോരമ ന്യൂസിൽ ഈ പീഡകരുടെ അയൽ‌വാസികളായ സ്ത്രീകൾ രോഷത്തോടെ അലറുന്നതുകണ്ടു, “പെറ്റതള്ളയ്ക്കേ ഒരു കൊച്ചിനോട് സ്വല്പം അലിവു തോന്നൂ, അവൾക്കതില്ല” എന്നൊക്കെ വിളിച്ച് കൂവുന്നതും കേട്ടു.

വാർത്തയിലെ അഭിഭാഷകപത്നിയേക്കാൾ പതിന്മടങ്ങ് മനോരോഗമുള്ള ഒരു സമൂഹത്തിനേ കണ്മുന്നിലിങ്ങനെ ബാലവേലയും പീഡനവും നടക്കുമ്പോൾ നിശ്ശബ്ദമായി നോക്കി നിൽക്കാനാവൂ...

ചൈൽഡ് ഹെല്പ് ലൈൻ : 1098 (http://www.childlineindia.org.in/)
പ്രധാന നഗരങ്ങളിലെല്ലാം ഇവരെ വിളിച്ചാൽ കിട്ടും.

ബാലവേലയ്ക്കെതിരേ പ്രതികരിക്കുന്നതു കൊണ്ട് നിങ്ങൾ ഒരു കുട്ടിയുടെയും/കുടുംബത്തിന്റെയും വരുമാനമാർഗ്ഗം ഇല്ലാതാക്കുന്നില്ല, ഒരു ജീവിതമാണ് രക്ഷപ്പെടുത്തുന്നത്...
പ്രതികരിക്കുക....

http://www.google.com/buzz/dr.surajrajan/4Lap7wfpW5D  

No comments:

Post a Comment