Tuesday, March 1, 2011

ഉണ്ടാപ്രിവരകള്‍ 2

പ്രിയപ്പെട്ട കുഞ്ഞിക്കുട്ടൂസന്മാരേ,
ഇന്നലെ അങ്കിള്‍ തന്ന പടം ഡാഡിയും മമ്മിയുമൊക്കെ കുഞ്ഞൂസുകള്‍ക്ക് കാണിച്ചു തന്നിട്ടുണ്ടാവുമല്ലോ?
വരച്ചു നോക്കിയോ?
ഇന്ന് അങ്കിള്‍ കുറച്ച് പടം കൂടി തരുന്നു.
അതിനും മുമ്പേ ഒരു കാര്യം അങ്കിള്‍ പറഞ്ഞോട്ടെ. നല്ലോണം കേള്‍ക്കണം കേട്ടോ...

ഈ പടമൊക്കെ വെറും സിമ്പിളല്ലേ...ഇതിലിപ്പോ എന്താ ഉള്ളത്? കുറച്ച് നേരെയുള്ള വരകള്‍, കുറച്ച് വളഞ്ഞ വരകള്‍, കുറച്ച് കുത്തുകള്‍, കുറച്ച് കുഞ്ഞ് വട്ടങ്ങള്‍, കുറച്ച് കോഴിമുട്ട പോലെയുള്ള ഓവല്‍ ഷേപ്പുകള്‍, പറങ്കിയണ്ടി പൊലെയുള്ള ഷേപ്പുകള്‍...
ഇത്തരം ബേസിക് ഷേപ്പുകള്‍ ചേര്‍ത്ത് വെച്ച് രസികന്‍ ചിത്രങ്ങളുണ്ടാക്കാം അല്ലേ. ഗുഡ്.

പടം വരച്ച് പഠിക്കാന്‍ നല്ല വഴി എന്താ?

ട്രെയ്‌സിംഗ് എന്ന് പറയും. വെച്ചടിക്കുക എന്നാണ് ഞങ്ങടെ നാട്ടിലെ കുട്ടികള്‍ പറയുക.
ചിലരൊക്കെ അത് മോശമാണെന്ന് പറയും. അല്ല കൂട്ടുകാരേ, ആ‍ദ്യമാദ്യം വരച്ച് പഠിക്കാന്‍ ട്രെയ്‌സിംഗ്  ഏറ്റവും നല്ല മാര്‍ഗ്ഗമാണ്.

ഈ ചിത്രങ്ങളുടെ മുകളില്‍ കട്ടി കുറഞ്ഞ പേപ്പര്‍ വെച്ച്  ആ പേപ്പറില്‍ ഇതിലെ ഷേപ്പുകള്‍ക്ക് മുകളില്‍ കൂടി വരക്കുക. അപ്പോ ബേസിക് ഷേപ്പുകളുടെ ഐഡിയ പിടി കിട്ടും. ഷേപ്പുകള്‍ വരച്ച് വരച്ച് അതിന്റെ അളവും നീളവുമൊക്കെ നല്ല പ്രാക്റ്റീസായിക്കഴിയുമ്പോ ശരിക്കും ചിത്രം വരക്കാന്‍ നിങ്ങള്‍ റെഡി ആയിരിക്കും. 1 2 3 സ്റ്റെപ്പുകള്‍ നോക്കി സ്വയം വരക്കുക. ഇത്തവണ ട്രെയ്‌സ് ചെയ്യരുത് ട്ടോ :)

ഒരു പെന്‍സില്‍, ഒരു ഇറേസര്‍ ഇതു രണ്ടും മതി ഇതൊക്കെ വരക്കാന്‍...

അപ്പോ വരച്ച് തുടങ്ങിക്കോളൂ...റെഡി വണ്‍ ടൂ ത്രീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ...


No comments:

Post a Comment